ഒഴിവുള്ള ബി ഡി എസ് സീറ്റുകളിലേക്ക് പ്രത്യേക കൗൺസിലിംഗ് വേണമെന്ന സ്വാശ്രയ ഡെന്റൽ മെഡിക്കൽ കോളേജുകളുടെ ആവശ്യത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി. പ്രത്യേക കൗൺസിലിംഗ് വേണമെന്ന ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഒഴിവുള്ള ബി ഡി എസ് സീറ്റുകളിലേക്ക് പ്രത്യേക കൗൺസിലിംഗ് വേണമെന്ന ആവശ്യം ഉന്നയിച്ച് സ്വാശ്രയ ഡെന്റൽ മെഡിക്കൽ കോളേജുകളുടെ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. പ്രവേശനത്തിനുള്ള അവസാന തീയ്യതി കഴിഞ്ഞ സാഹചര്യത്തിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നീറ്റ് സ്കോർ ഉണ്ടായാലും കൗൺസിലിംഗിന് കെ ഇ എ എം യിൽ രജിസ്റ്റർ ചെയ്യണമെന്ന കേരള സർക്കാർ നയം ഹൈക്കോടതിയിൽ ചോദ്യം ചെയ്യാൻ ഹർജിക്കാരോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ഹർജിക്കാർക്കായി അഭിഭാഷകൻ പി വി ദിനേഷ്, സുൾഫിക്കർ അലി എന്നിവരാണ് ഹാജരായത്.
ഒഴിവുള്ള ബി ഡി എസ് സീറ്റുകളിലേക്ക് പ്രത്യേക കൗൺസിലിംഗ് വേണമെന്ന സ്വാശ്രയ ഡെന്റൽ മെഡിക്കൽ കോളേജുകളുടെ ആവശ്യത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി
