അയൽവാസിയുടെ അസഭ്യവർഷത്തിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തതായി പരാതി. വെങ്ങാനൂർ നെല്ലിവിള ഞെടിഞ്ഞിലിൽ സ്വദേശിയായ അജുവിന്റെയും സുനിതയുടെ മകൾ അനുഷ (18) യെയാണ് ഇന്നലെ ഉച്ചയോടെ വീട്ടിലെ ഒന്നാംനിലയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അയൽവാസിയായ സ്ത്രീ അസഭ്യംപറഞ്ഞതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് വീട്ടുകാർ പരാതി നൽകി.
അയൽവാസിയുടെ അസഭ്യവർഷത്തിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തതായി പരാതി
