ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാന്‍ കാപ്പി അടക്കമുള്ള കഫീന്‍ അടങ്ങിയ പാനീയങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. കഫീന്‍ ആരോഗ്യത്തിന് നല്ലതല്ലെന്ന് അറിയാമെങ്കിലും, അതല്ലാതെ വേറെ വഴിയില്ലെന്ന് കരുതിയാണ് ഈ പതിവ് മാറ്റാത്തത്. പക്ഷെ, കാപ്പിയും കഫീന്‍ അടങ്ങിയ മറ്റ് പാനീയങ്ങളും കുടിച്ചില്ലെങ്കിലും ഊര്‍ജ്ജം നിലനിര്‍ത്താന്‍ കഴിയും, എങ്ങനെയെന്നറിയാം. പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം ശരീരത്തിന് സ്ഥരതയോടെ ഊര്‍ജ്ജം നല്‍കും. ഇവ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും എന്നുള്ളതാണ് ഇതിന്റെ പിന്നിലെ കാരണങ്ങളിലൊന്ന്. മുട്ട, പാലുത്പന്നങ്ങള്‍, നട്ട്സ് എന്നിവ കഴിക്കുന്നത് ഗുണം ചെയ്യും. ശരീരത്തിന് ഭക്ഷണം മാത്രം പോര, ആവശ്യത്തിന് വെള്ളവും നല്‍കണം. ചായയും കാപ്പിയുമൊക്കെ കുടിക്കുമ്പോള്‍ ശരീരത്തിലെ ജലാംശം കുറയുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇളനീര്‍, ഫ്രഷ് ജ്യൂസ് പോലുള്ളവ തെരഞ്ഞെടുക്കാം. ശരീരത്തിലെ ഓരോ കോശങ്ങള്‍ക്കും ഊര്‍ജ്ജം പ്രധാനം ചെയ്യുന്നത് രക്തത്തില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറവാണെങ്കില്‍ ഇത് ഊര്‍ജ്ജക്കുറവിന് കാരണമാകും. പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിലും ക്ഷീണവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടും. വ്യായാമം ചെയ്യുമ്പോള്‍ ഹൃദയമിടിപ്പ് കൂടും, രക്തയോട്ടവും മെച്ചപ്പെടും. വ്യായാമം ചെയ്യുമ്പോള്‍ ശരീരം എന്‍ഡോര്‍ഫിന്‍, ഡോപാമൈന്‍ എന്നിവയെ പുറത്തുവിടും. ഇത്, ഉന്മേഷവും സന്തോഷവും തോന്നാന്‍ കാരണമാകും. അതുകൊണ്ട്, രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നത് ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെയിരിക്കാന്‍ സഹായിക്കും. കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുമ്പോള്‍ ഒരു ആശ്വാസം തോന്നുമെന്ന് പലരും പറയാറുണ്ട്. ഇങ്ങനെ ഒരു അനുഭവത്തിനായി ചെയ്യാവുന്ന മറ്റൊരു കാര്യമാണ് വെയില്‍ കൊള്ളുന്നത്. രാവിലെ കുറച്ചുനേരം വെിയില്‍ കൊണ്ടാല്‍ കൂടുതല്‍ ഏകാഗ്രതയും ശ്രദ്ധയും കൈവരിക്കാന്‍ സാധിക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുകയും ചെയ്യും. ശരീരത്തിന് വേണ്ട വിറ്റാമിന്‍ ഡിയും ഇതുവഴി ലഭിക്കും.