സംസ്ഥാന സ്കൂൾ കായിക മേള നവംബർ 4 മുതൽ 11 വരെ നടക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി.എറണാകുളം ജില്ലയിലെ 17 വേദികളിലായിട്ടാണ് സ്കൂൾ കായികമേള നടക്കുന്നത്.മമ്മൂട്ടി കായികമേളയുടെ ഉദ്ഘാടന വേദിയിൽ എത്തും. 24000 കായികതാരങ്ങൾ പങ്കെടുക്കുമെന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവർ റോളിങ് ട്രോഫി സമ്മാനമായി നൽകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തക്കുടു (അണ്ണാറകണ്ണൻ) ആണ് സ്കൂൾ കായിക മേളയുടെ ഭാഗ്യ ചിഹ്നം. രാത്രിയും പകലുമായി മത്സരങ്ങൾ നടക്കും. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ കൂടി ഉൾപ്പെടുത്തിയാകും മേള സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സ്കൂൾ കായിക മേള നവംബർ 4 മുതൽ 11 വരെ എറണാകുളത്ത്
