ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കല്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘കുട്ടന്റെ ഷിനിഗാമി’. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ജയ ജയ ഷിനിഗാമീ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും റഷീദ് പാറയ്ക്കല്‍ ആണ്. സംഗീതം അര്ജുന് വി അക്ഷയ. ജാസി ഗിഫ്റ്റ് ആണ് ആലപിച്ചിരിക്കുന്നത്. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലായ്ക്കല്‍ ആണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം. ഹ്യൂമര്‍, ഫാന്റസി, ഇന്‍വെസ്റ്റിഗേഷന്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. അനീഷ് ജി മേനോന്, ശ്രീജിത്ത് രവി, സുനില്‍ സുഖദ, അഷറഫ് പിലായ്ക്കല്‍, ഉണ്ണിരാജാ, മുന്‍ഷി രഞ്ജിത്ത്, പ്രിയങ്ക, അഖില, സന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘കുട്ടന്റെ ഷിനിഗാമി’ ചിത്രത്തിലെ ഗാനം
