പതിനഞ്ചിലേറെ തരത്തിലുള്ള ക്യാന്‍സര്‍ നമുക്ക് ബാധിക്കുന്നതിന് പ്രധാന കാരണം പുകവലിയാണ്. പുകയില ഉപയോഗിക്കുന്നവരില്‍ പകുതി പേരിലും രോഗങ്ങള്‍ക്ക് കാരണമാകുന്നത് ഈ ശീലം തന്നെയാണ്. വര്‍ഷം തോറും 70 ലക്ഷം പേരെയാണ് പുകയില രോഗികളാക്കുന്നത്. പുകവലിക്കാത്തവരിലും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. പുകവലിക്കാത്തവരില്‍ ഈ പ്രശ്നം ഉണ്ടാവുന്നത് മറ്റുള്ളവരുടെ പുകവലി ശീലത്തിലൂടെയാണ്. പാസീവ് സ്മോക്കിംങ് എന്നാണ് ഇതിന് പറയുന്നത്. ഇതിലൂടെ ഒരു കോടി പേരാണ് ലോകത്തെമ്പാടും മരിക്കുന്നത് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പലപ്പോഴും പുകവലിക്കാരില്‍ പ്രതീക്ഷിക്കാവുന്ന ഒരു അപകടമാണ് ശ്വാസകോശാര്‍ബുദം. തൊണ്ടയിലെ ക്യാന്‍സര്‍ പുകവലിയുടെ മറ്റൊരു ഫലമാണ്. നിസ്സാര ലക്ഷണങ്ങളോടെയാണ് തുടക്കം. വായിലെ അര്‍ബുദം പോലുള്ള അവസ്ഥകള്‍ക്ക് പിന്നില്‍ പുകവലി വലിയ കാര്യമായ പങ്ക് വഹിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കുടലിലെ ക്യാന്‍സര്‍ ആണ് ക്യാന്‍സറിന്റെ കൂട്ടത്തില്‍ ഏറ്റവും അപകടകാരി. എന്നാല്‍ രോഗലക്ഷണം കണ്ടെത്തിയാല്‍ ഉടനേ തന്നെ ചികിത്സ എടുക്കേണ്ടത് അത്യാവശ്യമാണ്. കിഡ്നി ക്യാന്‍സര്‍ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണം പലപ്പോഴും പലതാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കേണ്ടതാണ്. വയറിന്റെ കീഴ്ഭാഗത്തുള്ള ചെറിയൊരു അവയവമാണ് പാന്‍ക്രിയാസ്. ഇതിന്റെ കോശങ്ങളെ ബാധിക്കുന്ന ക്യാന്‍സര്‍ ആണ് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍. വയറ്റിലെ ക്യാന്‍സര്‍ ഇത്തരത്തില്‍ നമ്മളെ വലക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. ഇതും പുകവലി മൂലമാണ് ഉണ്ടാവുന്നത്. കരളിലെ ക്യാന്‍സര്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടും മുന്‍പ് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പുകവലി ഒരു കാരണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കരളിലെ ക്യാന്‍സര്‍ പോലുള്ള അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. മൂത്രാശയ ക്യാന്‍സര്‍, സെര്‍വിക് ക്യാന്‍സര്‍, ഗര്‍ഭപാത്ര ക്യാന്‍സര്‍, ലുക്കീമിയ എന്നിവയെല്ലാം പലപ്പോഴും പുകവലിയുടെ ദൂഷ്യവശങ്ങളാണ്.
പതിനഞ്ചിലേറെ ക്യാന്‍സറുകള്‍ക്ക് പ്രധാന കാരണം പുകവലി!
