പശ്ചിമേഷ്യന്‍ യുദ്ധം രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ഇന്‍ഡസ്ട്രീയെയും ബാധിച്ചു. ഒട്ടുമിക്ക മോഡലുകളുടെ വിലയില്‍ 15 ശതമാനം വര്‍ധന വരുത്താനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. സാംസംഗ് വിവിധ മോഡലുകള്‍ക്ക് 3 മുതല്‍ 22 ശതമാനം വരെ വില വര്‍ധിപ്പിച്ചു കഴിഞ്ഞു. ഓപ്പോയുടെ വര്‍ധന ആറു മുതല്‍ 18 ശതമാനം വരെയാണ്. ഷവോമി മൂന്നു മുതല്‍ 15 ശതമാനം വരെ വില കൂട്ടി. 12 ശതമാനം വരെയാണ് റിയല്‍മീ വിലയില്‍ മാറ്റംവരുത്തിയത്. നത്തിംഗ് ഫോണ്‍ 14 ശതമാനം വരെയും മോട്ടോറോള 4-9 റേഞ്ചിലുമാണ് വി വര്‍ധിപ്പിച്ചത്. വണ്‍പ്ലസ് ഇതുവരെ വിലവര്‍ധന പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഉടനുണ്ടാകുമെന്നാണ് വിവരം. മറ്റ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി വില വര്‍ധിപ്പിക്കുന്നതിന് പകരം ഓഫറുകള്‍ എടുത്തു കളയാനാണ് ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ തീരുമാനം. ഐഫോണ്‍ 15, 16 സീരിസുകള്‍ക്ക് 5,000 രൂപ വരെ നല്കിയിരുന്ന ഡിസ്‌കൗണ്ട് എടുത്തുകളഞ്ഞു.
