ബോക്സ് ഓഫീസില്‍ വന്‍ഹിറ്റായി മാറിയ ‘വാഴ 2’ ന് മൂന്നാം ഭാഗം വരുന്നു. ഇതിനോടകം 150 കോടിയെന്ന നാഴികക്കല്ല് പിന്നിട്ട വാഴയുടെ സംവിധായകന്‍ വിപിന്‍ ദാസ് തന്നെയാണ് ചിത്രത്തിന് മൂന്നാം ഭാഗം വരുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. വാഴ വളരുന്നു എന്ന കുറിപ്പിനൊപ്പം മൂന്ന് വിരലുകള്‍ കാണിക്കുന്ന ചിത്രമാണ് വിപിന്‍ ദാസ് പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ താരങ്ങളെ വച്ചായിരുന്നു ആദ്യ രണ്ട് ഭാഗങ്ങളുമൊരുക്കിയത്. റീലുകളിലൂടെ താരങ്ങളായ ഹാഷിറും സംഘവുമാണ് രണ്ടാം ഭാഗത്തിലെ കേന്ദ്രകഥാപാത്രങ്ങളായത്. ഇവരുടെ പ്രകടനങ്ങളും സവിന്‍ സയെന്ന പുതുമുഖ സംവിധായകന്റെ അരങ്ങേറ്റവും കയ്യടി നേടുമ്പോഴാണ് മൂന്നാം ഭാഗവും വരുന്നുവെന്ന വാര്‍ത്തയെത്തുന്നത്. വെറും ഏഴ് ദിവസം കൊണ്ടായിരുന്നു വാഴ 2 100 കോടി ക്ലബ്ബിലെത്തിയത്.
‘വാഴ 2’ ന് മൂന്നാം ഭാഗം വരുന്നു
