Screenshot 2024 04 27 17 12 25 801 com.google.android.googlequicksearchbox edit

ഇ.പി ജയരാജൻ-  പ്രകാശ് ജാവദേക്കര്‍ കൂടികാഴ്ചയിൽ പ്രതികരിക്കാതെ സീതാറാം യെച്ചൂരി. പ്രതികരിക്കാനില്ല, കേരളത്തിലെ പാർട്ടി നേതാക്കൾ സംസാരിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഇപി ജയരാജൻ  നടത്തിയ തുറന്നു പറച്ചിൽ കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചു. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം  ബിജെപിയുടെ മുതിർന്ന നേതാവുമായി വീട്ടിൽ കൂടിക്കാഴ്ച നടത്തിയത്   നിസാരമായി  കാണാനാവില്ല . കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേരുന്നത് പാർട്ടി ആയുധമാക്കുമ്പോൾ ഈ ചർച്ച വൻ തിരിച്ചടിയായെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ബന്ധുനിയമന വിവാദം ഉയർന്നപ്പോൾ കേന്ദ്ര നേതാക്കൾ ഇടപെട്ടാണ് ഇപി ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയത്. പുതിയ വിവാദത്തിൽ  കേരളത്തിൽ ആലോചിച്ച ശേഷം എന്തു നടപടി വേണമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം ചർച്ച ചെയ്യും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *