ശതകോടീശ്വരന്മാരായ മുകേഷ് അംബാനിയെയും ഗൗതം അദാനിയെയും കടത്തിവെട്ടി എച്ച് സി എല്‍ ടെക്നോളജി സ്ഥാപകന്‍ ശിവ് നാടാര്‍. ഈ വര്‍ഷം മാത്രം അദ്ദഹത്തിന്റെ ആസ്തി 10.5 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഇന്ത്യയിലെ മറ്റ് ശതകോടീശ്വരന്മാരുടെ ഒരു വര്‍ഷത്തെ സമ്പാദ്യത്തെക്കാള്‍ വലുതാണിത്. സമ്പന്നരുടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡെക്സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമാണിത്. എച്ച് സി എല്ലിന്റെ ആകെ ഓഹരികളില്‍ നിന്ന് 33 ശതമാനമാണ് 2024ല്‍ വര്‍ദ്ധിച്ചത്. ഇന്ത്യയിലെ അതിസമ്പന്നനായ മൂന്നാമത്തെ വ്യക്തിയാണ് ശിവ് നാടാര്‍. മുന്‍വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ ആസ്തി 44.4 ബില്യണ്‍ ഡോളറായിരുന്നു. അതില്‍ നിന്നാണ് ഒരു വര്‍ഷം കൊണ്ട് 10.5 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഈ വര്‍ഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അബാനിക്കും അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിക്കും തിരിച്ചടിയാണ് ഉണ്ടായത്. ഈ വര്‍ഷം മുകേഷ് അംബാനിക്ക് 96.7 ബില്യണ്‍ ഡോളറും ഗൗതം അദാനിക്ക് 82.1 ബില്യണ്‍ ഡോളറുമാണ് ആസ്തി.
അംബാനിയെയും അദാനിയെയും കടത്തിവെട്ടി ശിവ് നാടാര്‍
