ഷെയ്ന്‍ നിഗത്തെ നായകനാക്കി മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃഢം’ മേയ് എട്ടിന് തിയേറ്ററുകളിലെത്തും. ഷോബി തിലകന്‍, കോട്ടയം രമേശ്, ദിനേശ് പ്രഭാകര്‍, നന്ദന്‍ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, മാത്യു വര്‍ഗീസ്, ജോജി കെ. ജോണ്‍, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രന്‍, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഏറെ ആഗ്രഹത്തോടെയും അതിലേറെ ആത്മവിശ്വാസത്തോടെയും നാട്ടിന്‍പുറത്തെ പൊലീസ് സ്റ്റേഷനില്‍ വിജയ് രാധാകൃഷ്ണന്‍ ചാര്‍ജെടുക്കുന്നതും തുടര്‍ന്ന് ഒട്ടും പ്രതീക്ഷിക്കാതെ എത്തുന്ന ചില പ്രശ്‌നങ്ങളുടെ സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. കൊറോണ പേപ്പേഴ്‌സ്, വേല എന്നീ ചിത്രങ്ങള്‍ക്കു ശേഷം വേറിട്ട പോലീസ് കഥാപാത്രമായ വിജയ് രാധാകൃഷ്ണനെ ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്നു. ജോമോന്‍ ജോണ്‍, ലിന്റോ ദേവസ്യ എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു.
ഷെയ്ന്‍ നിഗം ചിത്രം ‘ദൃഢം’ തിയേറ്ററുകളിലേക്ക്
