ഇലക്ട്രിക് സ്‌കൂട്ടറായ ടിവിഎസ് ഐക്യൂബ് എസിന്റെ പുതിയ പതിപ്പ് പുറത്തിറക്കി ടിവിഎസ് മോട്ടോര്‍. 4.7 കിലോവാട്ട്അവര്‍ ബാറ്ററി പാക്കോടു കൂടിയാണ് പുതിയ പതിപ്പ് അവതരിപ്പിച്ചത്. 1,37,142 രൂപയാണ് വില. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 175 കിലോമീറ്റര്‍ വാഗ്ദാനം ചെയ്യുന്നു. പേര്‍പ്പിള്‍ ബീജ്, ബ്ലൂ ബീജ് എന്നീ രണ്ട് പുതിയ ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും സ്‌കൂട്ടര്‍ ലഭ്യമാണ്. ബ്രേക്കിങ്ങിനായി ഡിസ്‌ക്-ഡ്രം കോമ്പിനേഷനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലെ 4.4 കിലോവാട്ട് മോട്ടോര്‍ പരമാവധി 82 കിലോമീറ്റര്‍ വേഗം നല്‍കുന്നു. പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 4.3 സെക്കന്‍ഡ് മതി. പ്രധാന വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വലിയ ടിഎഫ്ടി സ്‌ക്രീന്‍ ഇതിലുണ്ട്. 32 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ്, യുഎസ്ബി ചാര്‍ജര്‍, നാവിഗേഷന്‍, സ്മാര്‍ട്ട്‌ഫോണ്‍ അലര്‍ട്ടുകള്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 12 ഇഞ്ച് വീലുകളുള്ള സ്‌കൂട്ടറില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും ട്വിന്‍ ഷോക്ക് അബ്സോര്‍ബറുകളും സസ്പെന്‍ഷനായി നല്‍കിയിരിക്കുന്നു.
ടിവിഎസ് ഐക്യൂബ് എസിന്റെ പുതിയ പതിപ്പ്
