ഷെയിനും അമ്മയും സിനിമ പ്രമോഷനിലും പോസ്റ്റർ തയ്യാറാക്കുന്നതിലും ഇടപെടുമായിരുന്നെന്നും സമയത്ത് ഷൂട്ടിംഗിന് എത്തിയിരുന്നില്ലെന്നും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൊടുത്ത പരാതിയിൽ നിർമ്മാതാവ് സോഫിയ പോൾ പറയുന്നു. ഈ പരാതിയുടെ കൂടെ അടിസ്ഥാനത്തിലാണ് ഷെയ്ൻ നിഗത്തിന് മലയാള സിനിമയിൽ വിലക്കേർപ്പെടുത്തിയത്. ഫെഫ്ക, നിര്‍മ്മാതാക്കളുടെ സംഘടന, താര സംഘടന അമ്മ എന്നീ സംഘടനകള്‍ സംയുക്തമായാണ് കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളം നടത്തിയത്. ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന് ഈ സംഘടനകള്‍ പരസ്യമായി പറയുന്നില്ല. പകരം അവരുമായി സഹകരണമില്ലെന്നാണ് സിനിമ സംഘടനകള്‍ പറയുന്നത്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan