ആശ്രിത നിയമനത്തിന് മിനിമം 13 വയസ്സെങ്കിലും ആകണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകൾ. വ്യവസ്ഥകൾ വച്ച് ആശ്രിത നിയമനങ്ങൾ പുനപരിശോധിക്കാനുള്ള കരട് നിര്‍ദ്ദേശത്തിനെതിരെ വ്യാപക പരാതിയാണ് ഉയർന്നിരിക്കുന്നത്. പ്രായപരിധി അംഗീകരിക്കില്ലെന്ന് ഇടത് വലത് സംഘടനകൾ ഒരുപോലെ എതിർത്തു. ഉദ്യോഗസ്ഥരുടെ തസ്തികയും സര്‍വ്വീസും കണക്കിലെടുത്ത് 17 ലക്ഷം മുതൽ 25 ലക്ഷം വരെയാണ് സമാശ്വാസ ധനത്തിനുള്ള ശുപാര്‍ശ. കോടതി നടപടികളിൽ കുരുക്കി ആശ്രിത നിയമനം ഇല്ലാതാക്കരുതെന്നും അനിവാര്യമെങ്കിൽ നിയമനിർമ്മാണം നടത്തിയും പദ്ധതി സംരക്ഷിക്കണമെന്നും സെക്രട്ടേറിയറ്റ് അസോസിയേഷൻ വ്യക്തമാക്കി.
സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകൾ
