കർണാടകയിലെ ഹുബ്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോക്കിടെ ഗുരുതര സുരക്ഷാ വീഴ്ച. ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി ഹുബ്ലിയിലെത്തിയപ്പോഴാണ് സംഭവം. ആൾക്കൂട്ടത്തിനിടയിൽ നിന്നും യുവാവ് ബാരിക്കേഡ് മറികടന്ന് പ്രധാനമന്ത്രിക്ക് അരികിലെത്തി. സുരക്ഷാ ജീവനക്കാർ ഇയാളെ ബലം പ്രയോഗിച്ച് നീക്കി.യുവാവ് കൊണ്ടുവന്ന മാല പ്രധാനമന്ത്രിയുടെ കയ്യിൽ ഉടക്കി. സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ ഇയാളെ ബലം പ്രയോഗിച്ച് നീക്കി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി റോഡിൽ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഇതിനിടെയാണ് ഈ സുരക്ഷാ വീഴ്ചയുണ്ടായത്. യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോക്കിടെ ഗുരുതര സുരക്ഷാ വീഴ്ച
