റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് ശേഷം രാജ്യത്തെ വിവിധ ബാങ്കുകൾ നിക്ഷേപ വായ്പാ നിരക്കുകൾ ഉയർത്തിയിരിക്കുകയാണ്. പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവും കൂടുതലായി തെരെഞ്ഞെടുക്കുന്നത് സ്ഥിര നിക്ഷേപമാണ്. സ്ഥിര നിക്ഷേപത്തിന് ഇപ്പോൾ പലിശ നിരക്ക് ഉയർത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. തെരെഞ്ഞെടുത്ത കാലയളവിലേക്കുള്ള പലിശ നിരക്കാണ് എസ്ബിഐ ഉയർത്തിയിരിക്കുന്നത്. രണ്ട് കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ എഫ്ഡികളുടെ പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു.
പുതുക്കിയ പലിശ നിരക്കുകൾ
7 ദിവസം മുതൽ 45 ദിവസം വരെ – 3%
46 ദിവസം മുതൽ 179 ദിവസം വരെ – 4.5 %
180 ദിവസം മുതൽ 210 ദിവസം വരെ – 5.25 %
211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ – 5.50 % മുതൽ 5.75 % വരെ
1 വർഷം മുതൽ 2 വർഷം വരെ – 6.10 % മുതൽ 6.75 % വരെ
2 വർഷം മുതൽ 3 വർഷം വരെ – 6.25% മുതൽ 6.75 % വരെ
3 വർഷം മുതൽ 5 വർഷം വരെ – 6.10 % മുതൽ 6.25 % വരെ
5 വർഷം മുതൽ 10 വർഷം വരെ – 6.10% മുതൽ 6.25 % വരെ