പ്രതിപക്ഷനേതാവ് വി ഡി സതീശൻ്റെ മുന്നറിയിപ്പിന് പിന്നാല എഫ് ബി പോസ്റ്റുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. കോണ്‍ഗ്രസിന്റെ മാതൃക പിന്തുടര്ന്ന് രാജീവ് ചന്ദ്രശേഖര്‍ ബിജെപി കോര്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടി എടുക്കുമോയെന്ന് സന്ദീപ് ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് സന്ദീപിന്റെ പ്രതികരണം. പാലക്കാട് വലിയ കോലാഹലം ഉണ്ടാക്കുന്നത് തന്റെ പഴയ പാര്‍ട്ടിയായ ബിജെപിയാണെന്നും ആക്ഷേപം അഴിച്ചു വിട്ട പല മാന്യന്മാരുടെയും മുഖം മൂടി 48 മണിക്കൂറിനുളളില്‍ അഴിഞ്ഞ് വീഴുമെന്നും സന്ദീപ് വാര്യര്‍ ഭീഷണി മുഴക്കിയിരുന്നു. പിന്നാലെയാണ് ഇന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള വെല്ലുവിളി.
ബിജെപിക്കെതിരെ പോസ്റ്റുമായി സന്ദീപ് വാര്യർ
