സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് ഗ്യാലക്‌സി എ14 5ജി അവതരിപ്പിച്ചു. പുതിയ ഫോണ്‍ യുഎസിലാണ് അവതരിപ്പിച്ചത്. 2023 ല്‍ ലോഞ്ച് ചെയ്യുന്ന സാംസങ്ങിന്റെ ആദ്യത്തെ സ്മാര്‍ട് ഫോണാണിത്. മീഡിയടെക് ഡൈമന്‍സിറ്റി 700 ആണ് പ്രോസസര്‍. പുതിയ ഹാന്‍ഡ്‌സെറ്റ് വൈകാതെ തന്നെ ഇന്ത്യയിലും എത്തുമെന്നാണ് കരുതുന്നത്. 64 ജിബി സ്റ്റോറേജ് പതിപ്പിന് യുഎസിലെ വില 199.99 ഡോളര്‍ ( ഏകദേശം 16,500 രൂപ) ആണ്. സില്‍വര്‍, മെറൂണ്‍, ബ്ലാക്ക്, ഗ്രീന്‍ നിറങ്ങളിലാണ് ഗ്യാലക്സി എ14 5ജി എത്തുന്നത്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 5.0 ലാണ് ഗ്യാലക്സി എ14 5ജി പ്രവര്‍ത്തിക്കുന്നത്. 90ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് പിഎല്‍എസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഹാന്‍ഡ്‌സെറ്റിന്റെ സവിശേഷത. 4ജിബി റാമിനൊപ്പം ഒക്ടാകോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 700 ആണ് പ്രോസസര്‍. 13 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ഷൂട്ടര്‍. ഡിസ്‌പ്ലേയില്‍ വാട്ടര്‍ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ചും ഉണ്ട്. 15വാട്ട് ചാര്‍ജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.