തെക്കേ ഇന്ത്യയില്‍ ഒഴിച്ചു കൂടാനാകാത്ത വിഭവമാണ് സാമ്പാര്‍. പ്രാതലിനൊപ്പവും ഉച്ചയ്ക്ക് ഊണിനൊപ്പവും കഴിക്കാന്‍ പറ്റുന്ന ഒരു ഓള്‍ റൗണ്ടറാണ് നമ്മുടെ സാമ്പാര്‍. എന്നാല്‍ ഇതുമാത്രമല്ല ഇന്ന് നമ്മുടെ സമൂഹത്തിനെ കാര്‍ന്നു തിന്നുന്ന കാന്‍സറിനെ പ്രതിരോധിക്കാനും സാമ്പാറിന് സാധിക്കും. കാന്‍സര്‍ തടയാനുള്ള സാമ്പാറിന്റെ കഴിവിനെ കുറിച്ച് മണിപ്പാല്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനഫലം ഫാര്‍മകൊഗ്നോസി മാഗസിനിലാണ് പ്രസിദ്ധികരിച്ചുവന്നത്. എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് സാമ്പാര്‍ വന്‍ കുടലിലെ കാന്‍സറിനെ പ്രതിരോധിക്കും എന്ന് കണ്ടെത്തിയത്. സുഗന്ധ വ്യഞ്ജനങ്ങളുടെയും നാരുകളടങ്ങിയ പച്ചക്കറികളുടെയും ഒരു കൂട്ടാണ് സാമ്പാര്‍, മല്ലി, ഉലുവ, മഞ്ഞള്‍, കുരുമുളക്, ജീരകം എന്നിവയടങ്ങിയ സാമ്പാറിന് കാന്‍സര്‍ രൂപീകരണം തടയാന്‍ സാധിക്കുമത്രെ. മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുന്നതിലൂടെ സാമ്പാര്‍ ഡൈമീധൈല്‍ ഹൈഡ്രസിന്‍ ശരീരത്തില്‍ രൂപപ്പെടുന്നത് തടയും. വന്‍ കുടലിലെ കാന്‍സറിന് കാരണമാകുന്ന പ്രധാന രാസ പദാര്‍ത്ഥം ഇതാണ്.