Screenshot 2024 02 07 18 47 14 539 com.android.chrome edit

ശ്രീകുമാരൻ തമ്പിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി  സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. കേരള ഗാനം പ്രൊജക്റ്റ് സർക്കാരിന്റെതാണ്. സാംസ്കാരിക വകുപ്പ് സെക്രട്ടറിയാണ്  ശ്രീകുമാരൻ തമ്പിയോട് പാട്ട് ചോദിക്കാൻ നിർദേശിച്ചത്. അതിൽ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ പ്രത്യേക കമ്മറ്റിയെ രൂപീകരിച്ചു. ആ കമ്മിറ്റിയിൽ ഒരു അംഗം മാത്രമാണ് താനെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു.

ഒരു തരത്തിലുള്ള വാഗ്ദാന ലംഘനവും ശ്രീകുമാരൻ തമ്പിയോട് നടത്തിയിട്ടില്ല.ആ പാട്ട് പറ്റില്ലെന്ന് കണ്ടെത്തിയത് കമ്മിറ്റിയാണ്. വ്യക്തിപരമായും അപമാനകരമായും ചിത്രീകരിക്കുന്നവരുടെ രാഷ്ട്രീയവും മനശാസ്ത്രവും പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.സാഹിത്യ അക്കാദമി കേരളഗാനം എഴുതിപ്പിച്ചശേഷം ഒരു മറുപടിയും അറിയിച്ചില്ലെന്ന ശ്രീകുമാരൻ തമ്പിയുടെ പരാതിയെ തുടർന്ന്, ഗാനത്തിന് നിലവാരമില്ലെന്ന സമിതിയുടെ കണ്ടെത്തലാണ് നിരസിക്കാൻ കാരണമെന്ന് സച്ചിദാനന്ദൻ പ്രതികരിച്ചതോടെ വിവാദങ്ങൾക്ക് തുടക്കമാവുകയായിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *