സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മുന്നേറ്റം. ഗ്രാം വില 15 രൂപ ഉയര്‍ന്ന് 9,155 രൂപയും പവന്‍വില 120 രൂപ ഉയര്‍ന്ന് 73,240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് 15 രൂപ ഉയര്‍ന്ന് 7,505 രൂപയിലെത്തി. വെള്ളി വില ഇന്ന് രണ്ട് രൂപ വര്‍ധിച്ച് ഗ്രാമിന് 124 രൂപയായി. ചരിത്രത്തിലാദ്യമായാണ് കേരളത്തില്‍ വെള്ളി വില ഇത്രയും ഉയരത്തിലെത്തുന്നത്. ആഗോള തലത്തില്‍ വെള്ളിയുടെ വ്യാവസായിക ഉപയോഗം ഉയര്‍ന്നതും ട്രംപിന്റെ വ്യാപാര ചുങ്ക യുദ്ധഭീതി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രശ്നങ്ങളുമാണ് വെള്ളി വില റെക്കോഡിലെത്തിച്ചത്. കിലോയ്ക്ക് 1.25 ലക്ഷം രൂപയ്ക്ക് മുകളിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം. കഴിഞ്ഞ ദിവസമാണ് സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം 73,000 കടന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഏറിയുംകുറഞ്ഞും നില്‍ക്കുകയായിരുന്നു സ്വര്‍ണവില. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ വീണ്ടും വില ഉയരുകയായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 1240 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് 74,320 രൂപ തിരുത്തിയിരുന്നു.
സ്വര്‍ണ വിലയില്‍ മുന്നേറ്റം, വെള്ളി വിലയില്‍ റെക്കോഡ്!
