കെഎസ് അനിൽകുമാറിന്റെ നിയമനം ചോദ്യം ചെയ്ത് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണർക്ക് പരാതി നൽകി. അനിൽകുമാർ തുടരുന്നത് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണെന്നും യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമാണ് ഈ നിയമനമെന്നും പരാതിയിൽ പറയുന്നു. റജിസ്ട്രാർ പദവിയിൽ നിന്ന് അനിൽകുമാറിനെ ഉടൻ നീക്കം ചെയ്യണമെന്നും പരാതിയിലുണ്ട്. എന്നാൽ പരാതിയിൽ കഴമ്പില്ലെന്ന് യൂണിവേഴ്സിറ്റി വ്യക്തമാക്കുന്നു. അനിൽകുമാറിന്റെ നിയമനം നേരിട്ടാണെന്നും ഡെപ്യൂറ്റേഷൻ നിയമനം അല്ലെന്നും യൂണിവേഴ്സിറ്റി പറയുന്നു.
കെഎസ് അനിൽകുമാറിന്റെ നിയമനം ചോദ്യം ചെയ്ത് ഗവർണർക്ക് പരാതി
