പിതാവ് രാജേഷ് പെെലറ്റിന്റെ അനുസ്മരണ ദിനത്തിൽ സച്ചിൻ പൈലറ്റിന്റെ പുതിയ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പുതിയ പാർട്ടി പ്രഖ്യാപനങ്ങളോ നിർണ്ണായക തീരുമാനങ്ങളോ പരിപാടിയിൽ പ്രഖ്യാപിച്ചില്ല. എന്നാൽ അഴിമതിയോട് സന്ധി ചെയ്യുമെന്ന് ആരും കരുതേണ്ടെന്നും,നീതിക്കും, ന്യായത്തിനുമായി ഏതറ്റം വരെയും പോകും. രാജസ്ഥാനിലെ അഴിമതി അവസാനിപ്പിക്കാൻ പോരാട്ടം തുടരുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.