ശബരിമലയിൽ കാനനപാതയിലൂടെയുള്ള യാത്രയ്ക്ക് പാസ് നൽകാൻ പോലീസ് കാലതാമസം വരുത്തി എന്ന കാരണത്താൽ വണ്ടിപ്പെരിയാറിൽ ശബരിമല തീർത്ഥാടകരുടെ പ്രതിഷേധം. തിക്കിലും തിരക്കിലും പോലീസ് എയ്ഡ് പോസ്റ്റ് ഭാഗികമായി തകർന്നു. അതോടൊപ്പം അവധി ദിവസമായതിനാൽ ഇന്ന് 90000 പേരാണ് വെര്‍ച്വൽ ക്യൂവഴി ബുക്ക് ചെയ്തത്. പുലര്‍ച്ചെ ഒരു മണി മുതൽ ആറര മണി വരെ 21000 പേർ പതിനെട്ടാം പടി ചവിട്ടിയെന്നാണ് കണക്ക്. ഇത്തവണത്തെ മണ്ഡലകാലം ആരംഭിച്ചത് മുതൽ ഇന്നലെ വൈകീട്ട് 6 മണി വരെ വെർച്ച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിംഗ് വഴിയും ദർശനം നടത്തിയവരുടെ എണ്ണം 18,12,179 ആണ് .
വണ്ടിപ്പെരിയാറിൽ ശബരിമല തീർത്ഥാടകരുടെ പ്രതിഷേധം
