ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ . ഈ വർഷം സന്ദർശനം നടത്താനുള്ള തയ്യാറെടുപ്പിലാണെന്ന് റഷ്യൻ പ്രസിഡന്റ് വക്താവ് അറിയിച്ചു. ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാകും പുടിൻ ഇന്ത്യയിലെത്തുക. റഷ്യ-യുക്രൈൻ സംഘർഷം തുടങ്ങിയതിന് ശേഷം ആദ്യമായിട്ടായിരിക്കും റഷ്യൻ പ്രസിഡന്റിന്‍റെ ഇന്ത്യാ സന്ദർശനം. സന്ദർശനത്തിൽ സംഘർഷം പരിഹരിക്കുന്നതിനുള്ള ചർച്ചകളും നടന്നേക്കുമെന്നാണ് വിലയിരുത്തൽ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan