ചട്ടം ലംഘിച്ച് പത്രങ്ങളില്‍ പരസ്യം നല്കിയ പാലക്കാട്ടെ സി.പി.എമ്മിന്റെ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് യു.ഡി.എഫ് പരാതി നല്കി. യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മരക്കാര്‍ മാരായമംഗലമാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്നും നാട്ടില്‍ മതവിദ്വേഷവും വിഭാഗീയതയും ഉണ്ടാക്കുന്ന നടപടിയാണിതെന്നും സംഭവത്തില്‍ ശക്തമായ നിയമ നടപടികളുണ്ടാകണമെന്നും പരാതിയില്‍ പറയുന്നു.
ചട്ടം ലംഘിച്ച് പത്രങ്ങളില്‍ പരസ്യം നല്കിയ പാലക്കാട്ടെ സി.പി.എമ്മിന്റെ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് യു.ഡി.എഫ് പരാതി നല്കി.
