മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി പാലക്കാട് തൃത്താലയിൽ കരുതൽ തടങ്കൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. രാവിലെ ആറ് മണിക്ക് വീട്ടിൽ നിന്നാണ് ചാലിശ്ശേരി പൊലീസ് ഇദ്ദേഹത്തെ കൊണ്ടു പോയത്. സിആർപിസി വകുപ്പ് 151 പ്രകാരമുള്ള കരുതൽ തടങ്കൽ ആണെന്നാണ് ചാലിശ്ശേരി പൊലീസിന്റെ വിശദീകരണം. കൂടുതൽ പേരെ കരുതൽ തടങ്കലിലാക്കണോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി പാലക്കാട് തൃത്താലയിൽ കരുതൽ തടങ്കൽ.
