കേന്ദ്രസര്‍ക്കാരിന് റിസര്‍വ് ബാങ്കില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) ലാഭവിഹിതമായി ഇക്കുറിയും റെക്കോഡ് തുക ലഭിച്ചേക്കും. ഇക്കാര്യത്തില്‍ ആര്.ബി.ഐ തീരുമാനമെടുത്തിട്ടില്ലെങ്കിലും 2.5 ലക്ഷം കോടി രൂപയെങ്കിലും കേന്ദ്രത്തിന് ലഭിക്കുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. ലാഭവിഹിതം മൂന്ന് മുതല്‍ മൂന്നര ലക്ഷം കോടി രൂപയായി വര്‍ധിച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് ചില വിലയിരുത്തലുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2.11 ലക്ഷം കോടി രൂപ ആര്.ബി.ഐ ലാഭവിഹിതമായി കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിത്തുകയായിരുന്നു ഇത്. ആര്.ബി.ഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭവിഹിതവും കഴിഞ്ഞ കൊല്ലമായിരുന്നു. 2022-23ല്‍ 87,416 കോടി രൂപയാണ് ലാഭവിഹിതമായി കൈമാറിയത്. 2021-22ല്‍ വരുമാനം കുറഞ്ഞതിനെ തുടര്‍ന്ന് 30,307 കോടി രൂപയായിരുന്നു ലാഭവിഹിതം. 2021-22ല്‍ 99,112 രൂപയും 2018-19ല്‍ 1.76 ലക്ഷം രൂപയും കേന്ദ്രസര്‍ക്കാരിന് ആര്.ബി.ഐ അനുവദിച്ചിരുന്നു. ഇക്കൊല്ലത്തെ ബജറ്റില്‍ 2.2 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്ന ലാഭവിഹിതം. എന്നാല്‍ ആഗോള സാമ്പത്തിക സ്ഥാപനമായ എംകേ ഗ്ലോബലിന്റെ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് ലക്ഷം രൂപവരെ ലാഭവിഹിതം ലഭിച്ചേക്കാം.
കേന്ദ്രസര്‍ക്കാരിന് റിസര്‍വ് ബാങ്കിന്റെ സമ്മാനം!
