ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ ഡ്രില്ലിങിനിടെ പൈപ്പിനകത്ത് കുടുങ്ങിയ ഓഗര്‍ മെഷീന്റെ യന്ത്രഭാഗം പൂര്‍ണമായും പുറത്തെടുത്തുവെന്നും, ഡ്രില്ലിങ് നടപടികള്‍ ഉടന്‍ പുനരാരംഭിക്കുമെന്നും മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു. ഇതോടൊപ്പം സില്‍ക്യാര രക്ഷാദൗത്യം പതിനാറാം ദിവസത്തിലേക്കു കടന്നു. അവസാന ഘട്ടത്തിൽ ശേഷിക്കുന്നത് 10 മീറ്ററിൽ താഴെയാണ്.
ഉത്തരാഖണ്ഡിലെ രക്ഷാദൗത്യം പതിനാറാം ദിവസത്തിലേക്ക്
