ആലപ്പുഴ മറ്റപ്പള്ളിയിൽ മണ്ണെടുപ്പ് പുന:രാരംഭിച്ച് കരാറുകാരൻ. ദേശീയപാതാ പദ്ധതിക്ക് മണ്ണ് നൽകണമെന്ന കരാർ വ്യവസ്ഥ പാലിക്കാൻ കോടതിയുടെ അനുമതിയുണ്ടെന്ന് ജില്ലാഭരണകൂടത്തെ അറിയിച്ചു. അതോടൊപ്പം മണ്ണെടുപ്പിനെതിരെ നിരോധന ഉത്തരവ് പുറപ്പെടുവിക്കാൻ നിയമപരമായ പ്രശ്നങ്ങളുണ്ടെന്ന് മന്ത്രി പിപ്രസാദ്. മണ്ണെടുപ്പിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ടെന്നും പ്രശ്നം കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ മറ്റപ്പള്ളിയിൽ മണ്ണെടുപ്പ് പുന:രാരംഭിച്ച് കരാറുകാരൻ
