മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച 2.78 കോടിയിലേറെ രൂപയുടെ റേഷൻ ഭക്ഷ്യസാധനങ്ങൾ കണാതായതായി റിപ്പോർട്ട്. ഇന്റേണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കോടികളുടെ ക്രമക്കേട് കണ്ടത്തിയത്. എട്ട് സപ്പൈക്കോ ജീവനക്കാർക്കെതിരെ കല്പഞ്ചേരി പൊലീസ് കേസ് എടുത്തു. ഡിപ്പോ മാനേജറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സിവിൽ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച റേഷൻ സാധനങ്ങൾ കാണാനില്ലെന്ന് റിപ്പോർട്ട്
