ചുവപ്പിനെ നെഞ്ചോടു ചേര്‍ക്കുന്നവര്‍ക്കിടയിലേക്ക് ഒരു ചുവന്ന പാട്ട്. ‘മാജിക്കല്‍ മൊമന്റ്‌സ്’ എന്ന സിനിമയിലെ ചുവപ്പുപാട്ടാണ് കഴിഞ്ഞ ദിവസം ആസ്വാദക മനസ്സുകളിലേക്കു പെയ്തിറങ്ങിയത്. സംഗീത സംവിധാനം മെജോ ജോസഫ്. മനു മഞ്ജിത്തിന്റെ രചനയില്‍ സിതാര കൃഷ്ണകുമാര്‍, യാസിന്‍ നിസാര്‍ എന്നിവര്‍ പാടിയ പാട്ടിന്റെ ലിറിക്കല്‍ വിഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ബേസില്‍ ജോസഫ്, ശബരീഷ് വര്‍മ, ലിയോണ ലിഷോയി, മധു, വിഷ്ണു ഗോവിന്ദ്, അരുണ്‍ കുമാര്‍, വിഷ്ണു വിനയ്, ജിനോ ജോണ്‍, ഷാജു ശ്രീധര്‍, ജയകൃഷ്ണന്‍, കൈലാഷ്, സാജന്‍ പള്ളുരുത്തി, മറിമായം മണി, ദിവ്യദര്‍ശന്‍, രാധാകൃഷ്ണന്‍ ചാക്യാര്‍, സേതുലക്ഷ്മി അമ്മ, അനീറ്റ ജോസ് പോള്‍, ഗായത്രി രമ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ഫിലിപ്പ് കാക്കനാട്, ശബരീഷ് ബാലസുബ്രഹ്മണ്യന്‍, ചാള്‍സ്. ജെ, പ്രജോദ് തുടങ്ങിയവര്‍ ഒരുമിച്ചാണ് സംവിധാനം. ലൈവ് ആക്ഷന്‍ ഫിലിംസിന്റെ ബാനറില്‍ ശബരീഷ് ബാലസുബ്രഹ്മണ്യനാണ് നിര്‍മാണം. സെപ്റ്റംബറില്‍ തിയറ്റര്‍ റിലീസ് ആകുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശവും വിതരണവും സ്വന്തമാക്കിയിരിക്കുന്നത് ക്ലോസ് ഷോട്ട് എന്റര്‍ടെയിന്‍മെന്റ്‌സ് ആണ്.