കെഎസ്ഇബി ലൈനിൽ നിന്നുള്ള വൈദ്യുതി നേരിട്ടോ അല്ലാതെയോ വൈദ്യുതി വേലികളിലേക്ക് പ്രവഹിപ്പിക്കാൻ പാടില്ലെന്ന് മുന്നറിയിപ്പ്. വന്യജീവി ആക്രമണത്തെ ചെറുക്കാൻ വൈദ്യുതി വേലികൾ സ്ഥാപിക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നുള്ള പ്രത്യേക അനുമതി ആവശ്യമാണ്. വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് കഴിഞ്ഞ രണ്ട് കൊല്ലത്തിനിടെ 24 പേർ മരിച്ച സാഹചര്യത്തിലാണ് പ്രത്യേക നിർദേശം.ഇംപൾസ് ജനറേറ്റർ ഉള്ള, ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് ഫെൻസ് എനെർജൈസേഴ്സ് മാത്രമേ ഉപയോഗിക്കാവൂ. വൈദ്യുത വേലികൾക്കുവേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003 ലെ ഇലക്ട്രിസിറ്റി നിയമം പ്രകാരം നിയമവിരുദ്ധവും 3 വർഷം വരെ തടവും പിഴയും രണ്ടും കൂടിയോ ചുമത്താവുന്ന ക്രിമിനൽ കുറ്റവുമാണെന്ന് കെഎസ്ഇബി അറിയിച്ചു.
കെഎസ്ഇബി ലൈനിൽ നിന്നുള്ള വൈദ്യുതി, വൈദ്യുതി വേലികളിലേക്ക് പ്രവഹിപ്പിക്കാൻ പാടില്ലെന്ന് മുന്നറിയിപ്പ്
