റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങുമോ എന്ന് ആശങ്ക. കരാറുകാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതോടെ റേഷൻ സാധനങ്ങൾ വിതരണം ചെയ്യാൻ ബുദ്ധിമുട്ട് നേരിടും. നാളെ മുതൽ സംസ്ഥാനത്ത് റേഷൻ വിതരണവും സംഭരണവും തടസ്സപ്പെടും. സപ്ലൈകോ കുടിശ്ശിക കൃത്യമായി തീർക്കാത്തത് കൊണ്ടാണ് വിതരണം മുടങ്ങുന്നതെന്ന് കരാറുകാർ അറിയിച്ചു.കുടിശ്ശിക തീർക്കാതെ ഇനി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് കരാറുകാരുടെ സംഘടന അറിയിച്ചു. കരാറുകാരുടെ അനിശ്ചിതകാല പണിമുടക്കും ഒത്തുതീർപ്പാക്കുവാനുള്ള ചർച്ച നടക്കുകയാണ്.
സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭനാവസ്ഥയിലേക്ക്
