വിജയ് ചിത്രം ‘വരിശി’ലെ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തുവിട്ടു. ‘രഞ്ജിതമേ’ എന്ന ഗാനമാണ് പുറത്തുവന്നത്. ഗാനത്തിന്റെ ടീസര്‍ വന്നപ്പോള്‍ തന്നെ തരംഗമായിരുന്നു. എസ് തമന്റെ സംഗീത സംവിധാനത്തില്‍ വിജയ് തന്നെ ആലപിച്ചുവെന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില് രശ്മിക മന്ദാന ആണ് നായിക. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. വിജയ്‌യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം.