ലാപ്ടോപ്പുകൾ വാങ്ങിയത് 3 ഇരട്ടിയിൽ അധികം വിലയ്ക്കാണെന്ന് രമേശ് ചെന്നിത്തല.സേഫ് കേരള പദ്ധതിയിൽ ലാപ്ടോപ്പ് വാങ്ങിയതിലും അഴിമതിയുണ്ടെന്നും, ലാപ്ടോപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താൻ പുറത്തു വിടുമെന്നും നടന്നത് തീ വെട്ടിക്കൊള്ളയാണെന്നും ചെന്നിത്തല പറഞ്ഞു.അഴിമതികൾ ഇനിയും പുറത്തുകൊണ്ടുവരും. കേസുകളെ ഭയപ്പെടുന്നില്ല. രാഷ്ട്രീയമായിത്തന്നെ തിരിച്ചു നേരിടുമെന്നും കെ സുധാകരനെതിരായ കേസിന് പിന്നിൽ കോൺഗ്രസുകാർ ആണെന്ന ആരോപണം സിപിഎം തെളിയിക്കട്ടെ എന്നും ചെന്നിത്തല പറഞ്ഞു.
ലാപ്ടോപ്പ് വാങ്ങിയതിലും അഴിമതിയെന്ന് രമേശ് ചെന്നിത്തല
