കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ നാളെ നിയന്ത്രണങ്ങൾ . മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. നാളെ വൈകീട്ട് ഏഴു മുതൽ മറ്റന്നാൾ രാവിലെ 6 വരെയാണ് നിരോധനം. ജില്ലയിൽ നടക്കുന്ന ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ്, തോട്ടം ജോലികൾ, റോഡ് നിർമ്മാണം എന്നിവയും നിർത്തിവെച്ചു. സാഹസിക വിനോദങ്ങൾക്കും ജല വിനോദങ്ങൾക്കും നിരോധനമുണ്ട്.
കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ നാളെ നിയന്ത്രണങ്ങൾ
