അഞ്ചു വർഷം കൊണ്ട് യമുന നദി ശുദ്ധീകരിക്കുമെന്നും അതിൽ മുങ്ങികുളിക്കുമെന്നും, പുതിയ രാഷ്ട്രീയ വ്യവസ്ഥകൾ കൊണ്ട് വരുമെന്നും അഴിമതികൾ പൂർണമായും ഇല്ലാതാക്കുമെന്നുമായിരുന്നു കെജ്രിവാൾ മുഖ്യമന്ത്രി ആയിരുന്നപ്പോൾ നൽകിയ വാക്കെന്ന് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ ഇന്നും യമുന മാലിന്യമുക്തമായിട്ടില്ല എന്നും അദ്ദേഹത്തോട് തന്നെ ഇത് കുടിക്കാൻ ഞാൻ ആവശ്യപെടുന്നുവെന്നും അതിന് ശേഷം അദ്ദേഹത്തെ കാണാൻ ഞങ്ങൾ ആശുപത്രിയിലേക്ക് പോകുമെന്നും രാഹുൽ ഗാന്ധി കെജ്രിവാളിനെ വെല്ലുവിളിച്ചു.
അരവിന്ദ് കെജ്രിവാളിനെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
