മോസ്കോയിലെ ക്രൊക്കസ് സിറ്റി ഹാളിലേക്ക് കടന്നുകയറി ജനങ്ങൾക്കുനേരെ നിറയൊഴിച്ചവർ പിടിയിലായെന്ന് റഷ്യ. ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആഗോള ഭീകര സംഘമായ ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തെത്തി. അവർ തന്നെയാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക വ്യക്തമാക്കുകയും ചെയ്തു. അതോടൊപ്പം ഭീകരർക്ക് യുക്രൈൻ ബന്ധമുള്ളതായും ആക്രമണ ശേഷം ഇവർ യുക്രൈയൻ അതിർത്തിയിലേക്ക് നീങ്ങാനാണ് ശ്രമിച്ചത് എന്നും പുടിൻ പറയുന്നു. എന്നാൽ ഇത്തരമൊരു ആക്രമണത്തിൽ തങ്ങൾക്ക് യാതൊരു പങ്കും ഇല്ലെന്നാണ് യുക്രൈൻ വ്യക്തമാക്കുന്നത്. ആക്രമണത്തെ തുടർന്ന് റഷ്യയിൽ ആഘോഷങ്ങൾക്കും കലാപരിപാടികൾക്കും, നിരോധനം ഏർപ്പെടുത്തി. ഹീനമായ ഈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്ന് പുട്ടിൻ വ്യക്തമാക്കി.
ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്ന് പുട്ടിൻ
