പാര്‍ലമെന്റില്‍ വനിതാബില്‍ പാസാക്കിയതിന്റെ അനുമോദന സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തൃശൂരിൽ. രാവിലെ പതിനൊന്നു മണി മുതല്‍ നഗരത്തില്‍ പൂര്‍ണമായും ഗതാഗതം നിരോധിക്കും. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ രണ്ടു ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം അറിയിച്ചു. പൊതുസമ്മേളന വേദിയില്‍ വനിതകള്‍ക്കു മാത്രമാണ് പ്രവേശനം. ഗവണ്‍മെന്റ് ആശുപത്രി പരിസരത്തു നിന്ന് ഒന്നരകിലോമീറ്റര്‍ ദൂരം മോദിയുടെ റോഡ് ഷോയും ഉണ്ടാകും.