Screenshot 2026 04 01 20 33 17 887 com.android.chrome edit

രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സെൻസസ് 2027-ന്റെ ഭാഗമായി.രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് നടപടികൾക്ക് മാതൃകയായി രാഷ്ട്രപതി ഭവനിൽ വെച്ച് സെൽഫ് ഇന്യുമറേഷൻ ഫോം പൂരിപ്പിച്ചാണ് രാഷ്ട്രപതി നടപടിക്രമങ്ങളിൽ പങ്കാളിയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തുന്നതിന്റെ (സെൽഫ് എന്യുമറേഷൻ) ചിത്രങ്ങൾ എക്സിലൂടെ പങ്കുവെച്ചു. രാഷ്ട്രത്തിന്റെ വികസനത്തിന് കൃത്യമായ വിവരശേഖരണം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സെൻസസ് നടപടികളിൽ പങ്കാളികളാകാൻ എല്ലാ പൗരന്മാരോടും ആഹ്വാനം ചെയ്തു. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വിവരങ്ങൾ കൈമാറുന്നത് പ്രക്രിയ കൂടുതൽ ലളിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *