അയോധ്യയിൽ പുതുതായി പണിത രാമക്ഷേത്രത്തിൽ ശ്രീരാമന്റെ ബാല വിഗ്രഹം ഉച്ചക്ക് 12. 20 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ പ്രതിഷ്ഠിക്കും. 200 കിലോ ഭാരമുള്ള കൃഷ്ണശിലയിൽ തയ്യാറാക്കിയ ശ്രീരാമ വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. മൈസൂരു സ്വദേശിയായ അരുൺ യോഗീ രാജാണ് വിഗ്രഹം രൂപകൽപ്പന ചെയ്തത്. മൂന്നു വിഗ്രഹങ്ങൾ നൽകിയതിൽ നിന്നും ക്ഷേത്ര ട്രസ്റ്റും, ആചാര്യൻമാരും ചേർന്ന് അഞ്ചു വയസു പ്രായമുള്ള ശ്രീരാമന്റെ ബാല വിഗ്രഹം തെരഞ്ഞെടുക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 11 മണിയോടെ രാമജന്മഭൂമിയിലെത്തും. ചടങ്ങിൽ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. പ്രതിഷ്ഠക്ക് ശേഷം നാളെ മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.
അയോധ്യയിൽ ഇന്ന് പ്രാണ പ്രതിഷ്ഠ
