Screenshot 2025 09 29 19 15 25 389 com.android.chrome edit
 സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള പുതിയ സംരംഭം ‘മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മീ പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. സർക്കാരിന്റെ പ്രവർത്തനങ്ങളിലും ദൈനംദിനം നേരിടുന്ന വിഷയങ്ങളിലും ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനാണ് സമഗ്ര സിറ്റിസൺ കണക്ട് സെന്റർ ആരംഭിക്കുന്നത്. ’ജനാധിപത്യത്തിൽ പരമമായ ഉത്തരവാദിത്വം ജനങ്ങളോടാണെന്നും ഓരോ വർഷവും എൽഡിഎഫ് സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് ഇറക്കി, മന്ത്രിസഭ ഒന്നടങ്കം ജനങ്ങളിലേക്ക് ഇറക്കി. ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിൽ കവിഞ്ഞ് സർക്കാരിന് ഒന്നുമില്ല. തീവ്രജജ്ഞ ഫയൽ അദാലത്ത് നടപ്പായി. സിഎം വിത്ത് മീ എന്നാൽ സർക്കാർ അപ്പാടെ ഒപ്പം എന്നാണ് അർത്ഥം. പൊതുജനവും സർക്കാരും തമ്മിലുള്ള ആശയവിനിമയത്തിൽ വിടവുണ്ടാകാൻ പാടില്ല’ എന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *