പേടിഎം ആപ്പിന് കുരുക്ക് മുറുകിയതോടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തില്‍. നിലവില്‍, പേടിഎം ആപ്പിന്റെ യുപിഐ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനായി ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ സേവന ദാതാവാനുള്ള സാധ്യത പരിശോധിക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. പേടിഎം ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത യുപിഐ സേവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സാധുതകള്‍ തേടിയിരിക്കുന്നത്. ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും, ക്രെഡിറ്റ് ഇടപാടുകള്‍ നടത്തുന്നതിനും ഉള്‍പ്പെടെ പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിനായി റിസര്‍വ് ഉത്തരവിട്ടിരുന്നു. പിന്നീട് ഇത് മാര്‍ച്ച് 15 വരെ നീട്ടി നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് തീയതി നീട്ടി നല്‍കിയത്. പേടിഎം പേയ്മെന്റ്സ് ബാങ്ക് ഉപഭോക്താക്കള്‍ വാലറ്റ്, ഫാസ്ടാഗ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കുന്നത് റിസര്‍വ് ബാങ്ക് വിലക്കിയിട്ടുണ്ട്.
പേടിഎം വീണ്ടും അനിശ്ചിതത്വത്തില്‍
