റോഷന് മാത്യുവിനെയും ദര്‍ശന രാജേന്ദ്രനെയും പ്രാധാന കഥാപാത്രങ്ങളാക്കി വിഖ്യാത ശ്രീലങ്കന്‍ ഫിലിം മേക്കര്‍ പ്രസന്ന വിതാനഗെ സംവിധാനം ചെയ്ത ‘പാരഡൈസ്’ എന്ന ചിത്രം ഇരുപത്തിയെട്ടാമത് ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരമായ കിം ജിസെയോക്ക് അവാര്‍ഡ് കരസ്ഥമാക്കി. ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച ചിത്രം തമിഴ് സംവിധായകന് മണി രത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി, സിംഹള എന്നീ ഭാഷകളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രശസ്ത ശ്രീലങ്കന്‍ അഭിനേതാക്കളായ മഹേന്ദ്ര പെരേര,ശ്യാം ഫെര്‍ണാന്‍ഡോ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. കലാമൂല്യമുള്ള ശ്രീലങ്കന്‍ സിനിമകള്‍ക്ക് വേണ്ടവിധത്തിലുള്ള അംഗീകാരവും പ്രശംസയും ലഭിക്കാത്തത് തന്നെയാണ് പ്രസന്ന വിതാനഗെയുമായി ഇത്തരമൊരു കൂട്ടുകെട്ടിന് തയ്യാറായതെന്ന് രാജീവ് രവി പറയുകയുണ്ടായി.