ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി പി ജയരാജൻ. പുന്നപ്ര പറവൂരിലെ ജി സുധാകരന്റെ വീട്ടിലെത്തിയാണ് പി ജയരാജൻ കൂടിക്കാഴ്ച നടത്തിയത്. ജി.സുധാകരന്റെ സഹോദരൻ ജി.ഭുവനേശ്വരൻ രക്തസാക്ഷിത്വ വാർഷിക അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതാണ് പി ജയരാജൻ.താൻ പ്രവർത്തനം ആരംഭിക്കുമ്പോൾ മുതൽ ജി സുധാകരൻ നേതാവാണ്. അന്ന് മുതൽ തികഞ്ഞ ആദരവാണ് അദ്ദേഹത്തോടുള്ളത്. ജി സുധാകരന്റെ സഹോദരന്റെ രക്തസാക്ഷി അനുസ്മരണത്തിൽ പങ്കെടുക്കാൻ എത്തിയതാണെന്നും പി ജയരാജൻ പറഞ്ഞു.
ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി പി ജയരാജൻ
