ടോള്‍സ്റ്റോയ് എന്ന വിഖ്യാത എഴുത്തുകാരന്റെ ഭാര്യ എന്ന മേല്‍വിലാസം കൊണ്ടുമാത്രം ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട പേരല്ല സോഫിയ ടോള്‍സ്റ്റോയിയുടേത്. സോഫിയ സ്വയമേറ്റുവാങ്ങിയ ഉഗ്രവേനലുകളായിരുന്നു ടോള്‍സ്റ്റോയിയുടെ ജീവിതത്തിന്റെ തണലെന്ന് മനസ്സിലാക്കാന്‍ സോഫിയയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള പുനര്‍വായന നമ്മെ പ്രേരിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ ചന്ദ്രമതി സോഫിയ ടോള്‍സ്റ്റോയിയുടെ വീക്ഷണത്തിലൂടെ കഥ പറയുകയാണ് ഒഴുകാതെ ഒരു പുഴ എന്ന ഈ നോവലിലൂടെ. സോഫിയ ടോള്‍സ്റ്റോയിയുടെ ജീവിതത്തിന്റെ സൂക്ഷ്മതയിലൂടെ ടോള്‍സ്റ്റോയ് എന്ന എഴുത്തുകാരന്റെ മറുപുറം തേടുന്ന നോവല്‍. ‘ഒഴുകാതെ ഒരു പുഴ’. ചന്ദ്രമതി. മാതൃഭൂമി. വില 331 രൂപ.