ബുക്കിംഗില്‍ കുതിച്ചുയര്‍ന്ന് ഒയോ. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ട്രാവല്‍ ടെക് സ്ഥാപനമായ ഒയോ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. കോവിഡ് മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒയോ കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ബിസിനസ് നഗരങ്ങളിലെ ബുക്കിംഗില്‍ 83 ശതമാനം വര്‍ദ്ധനവാണ് ഒയോ രേഖപ്പെടുത്തിയത്. കമ്പനിയുടെ ബിസിനസ് ട്രാവല്‍ ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ട് 2022 അനുസരിച്ച്, ഏറ്റവും കൂടുതല്‍ ബുക്ക് ചെയ്ത ബിസിനസ്സ് നഗരം ദില്ലിയാണ്. തൊട്ടുപിന്നാലെ ഹൈദരാബാദ്. ബംഗളൂരു, കൊല്‍ക്കത്ത, ചെന്നൈ എന്നിവ ബുക്കിംഗില്‍ മുന്നിട്ട് നില്‍ക്കുന്നു. ദില്ലിയുടെ 50 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഹൈദരാബാദ് ബുക്കിംഗില്‍ 100 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ബെംഗളൂരുവില്‍ 128 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ കൊല്‍ക്കത്തയിലും ചെന്നൈയിലും യഥാക്രമം 96 ശതമാനവും 103 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.