ക്വട്ടേഷൻ ആക്രമണങ്ങളും ഗുണ്ടാ സംഘർഷങ്ങളും വ്യാപകമായ പശ്ചാത്തലത്തിൽ ഗുണ്ടകളെ പിടികൂടാൻ പോലീസ് ആരംഭിച്ച ഓപ്പറേഷൻ ആഗിൽ പിടികിട്ടാപ്പുള്ളികളും, കാപ്പ പട്ടികയിൽ പെട്ടവരും വാറൻറ് കേസ് പ്രതികളും ഉൾപ്പെടെ പിടിയിലായി.ബാറുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പൊലീസ് വ്യാപക പരിശോധന നടത്തി. പൊതു സമാധാനത്തിന് അപകടം വരുത്തുന്നുവെന്ന് കണ്ടാണ് ഗുണ്ടകള്‍ക്കെതിരെയുള്ള നടപടി. വയനാട് ജില്ലയില്‍ 109 ഗുണ്ടകള്‍ പിടിയിലായി. ശനിയാഴ്ച രാത്രി നടത്തിയ പരിശോധയില്‍ വിവിധ സ്‌റ്റേഷന്‍ പരിധികളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് ജില്ല പോലീസ് മേധാവി ആനന്ദ് ആര്‍ വ്യക്തമാക്കി. ലഹരിവില്‍പ്പനക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് മുന്‍പ് നിരവധി തവണ പിടിയിലായവര്‍ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്.സുല്‍ത്താന്‍ബത്തേരി സ്റ്റേഷന് കീഴിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായിരിക്കുന്നത്. പനമരം സ്റ്റേഷന് കീഴിലാണ് ഏറ്റവും കുറവ് പേര്‍ പിടിയിലായത്.
‘ഓപ്പറേഷൻ ആഗ്’- “ആക്സിലറേറ്റഡ് ആക്ഷൻ എഗെയ്ൻസ്റ്റ് ഗൂൺസ് ” എന്നതിന്റെ ചുരുക്കേ പേരാണ്.