ഇടുക്കിയിൽ വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസ്സിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണ് അപകടം. ഒരാൾ മരിച്ചു.ശക്തമായ മഴയെ തുടർന്ന് മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഇടുക്കി രാജകുമാരി സ്വദേശിയാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു. കാർ പൂർണമായും തകർന്ന നിലയിലാണ്. പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു.
മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരു മരണം
